Spread the love

ആലപ്പുഴ: ഓപറേഷന്‍ തൂഫാന്‍ എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി കേസുകളില്‍ പെട്ട ആരും സ്റ്റാഫില്‍ ഉണ്ടാകില്ല. നഹാസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ലിസ്റ്റ് വരട്ടെ അപ്പോള്‍ അറിയാമെന്ന് മറുപടി.

video
play-sharp-fill

ഇന്നലെയാണ് ആഭ്യന്തരമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ലഹരി കേസില്‍പ്പെട്ടയാളുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. ഇതിനുപിന്നാലെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ചെന്നിത്തലയുടെ അടുത്ത അനുയായിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ നഹാസ് പത്തനംതിട്ടയെയാണ് കഴിഞ്ഞദിവസം സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് നഹാസിന്റെ വീട്ടില്‍നിന്നും കഞ്ചാവ് പിടികൂടിയതും ഉറ്റ അനുയായിയായ ജിതിന് ലഹരി സംഘങ്ങളുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബി നിസാം വിമര്‍ശനം ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 നവംബര്‍ 20നാണ് നഹാസിന്റെ വീട്ടില്‍നിന്നും രണ്ടര കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കേസെടുത്തതോടെ നസീബ് ഒളിവില്‍ പോയിരുന്നു.

ഇപ്പോള്‍ അതേയാളെ ആഭ്യന്തരമന്ത്രി സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് കള്ളനെ താക്കോലേല്‍പ്പിക്കുന്നതിന് തുല്യമാണെന്ന് ബി നിസാം പറഞ്ഞു. പോലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണമെന്ന് ചെന്നിത്തല പറഞ്ഞു.