Spread the love

കോട്ടയം: അൻപതിൻ്റെ നിറവിൽ യുവത്വത്തിൻ്റെ പ്രസരിപ്പുമായെത്തിയ റിയാസ്-ജോസഫ് സഖ്യത്തിന് ബാഡ്മിൻ്റൺ കിരീടം.  തിങ്കളാഴ്ച രാവിലെ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടുസെറ്റിനാണ് മോൻസി-സലാഹുദ്ദീൻ സഖ്യത്തെ തോൽപ്പിച്ച് കീരീടം നേടിയത്.

video
play-sharp-fill

 

സ്‌കോർ: 21-16,20-22,21-14. 50 വയസിന് മുകളിൽ ഉള്ളവർക്കായി മോർണിങ് സ്‌മാഷേഴ്‌സ് ഗ്രൂപ്പ് നടത്തിയ പ്രഥമ ചാമ്പ്യൻഷിപ്പിൽ വനിതകൾഉൾപ്പെടെ 16 പേർ പങ്കെടുത്തു. ആദ്യ സെറ്റിൽ റിയാസും ജോസഫും കളം നിറഞ്ഞ് കളിച്ചപ്പോൾ എതിരാളികളായ മോൻസി-സലാഹുദീൻ ടീമിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം സെറ്റിലും ചാമ്പ്യന്മാർ ഒത്തൊരുമയോടെ മുന്നേറി. മാച്ച് പോയ്ൻ്റായ 20 -ൽ റിയാസും മോൻസിയും എത്തിയതോടെ കളിമാറി.

 

തുടർച്ചയായി 4 മാച്ച് പോയ്ൻ്റുകൾ സേവ് ചെയ്ത മോൻസി-സലാഹുദ്ദീൻ ടീം പോയ്ൻ്റ് 20-20 എന്ന നിലയിൽ എത്തിച്ചു. രണ്ടുപോയ്ൻ്റുകൾ കൂടി നേടി സെറ്റും കരസ്ഥമാക്കിയതോടെ മത്സരം നീണ്ടു. എന്നാൽ മൂന്നാം സെറ്റിൽ യാതൊരു പിഴവും വരുത്താതെ ജോസഫും റിയാസും എതിർ ടീമിനെ അടിച്ചൊതുക്കി കിരീടം സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശനിയാഴ്ച നടന്ന സെമിയിൽ ഷാജിർ-മോനായി ടീമിനെ 30-25 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയാണ് ജോസഫ്-റിയാസ് സഖ്യം ഫൈനലിൽ എത്തിയത്. ബേബിച്ചൻ-ശങ്കർ ടീമിനെ 30-23-ന് തോൽപ്പിച്ചാണ് മോൻസി- സലാഹുദീൻ സഖ്യം ഫൈനലിൽ എത്തിയത്.

 

പരിക്കും പനിയും അവഗണിച്ച് ബാഡ്മിൻ്റൺ മത്സരത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി കോർട്ടിലെത്തിയ ഷാജിർ-മോനായി സഖ്യത്തിൻ്റെ പോരാട്ടം ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

 

വലതുകാൽപ്പാദത്തിനേറ്റ പരിക്കായിരുന്നു മോനായിയുടെ വെല്ലുവിളി. കടുത്തപനിയായിരുന്നു ഷാജിറിന്. എന്നാൽ കോർട്ടിൽ ഇറങ്ങിയതോടെ അവർ എല്ലാം മറന്ന് പോരാടി. ഒടുവിൽ ലൂസേഴ്‌സ് ഫൈനലിൽ ബേബിച്ചൻ-ശങ്കർ സഖ്യത്തെ 30-23-ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.