
കോട്ടയം: ഇറ്റലിയിലെ മോണ്ടെസിൽവാനോയിൽ ജൂൺ 14 മുതൽ 27 വരെ നടക്കുന്ന FIDE World Youth Chess Championship- 2026ൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന്റെ ഹെഡ് ഓഫ് ഡിലീഗഷൻ ആയി കേരളത്തിന്റെ രാജേഷ് നാട്ടകത്തെ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ നിയമിച്ചു.
ചെസ് പരിശീലന രംഗത്തും ഭരണരംഗത്തും ഒരുപോലെ സജീവമായ രാജേഷ് നാട്ടകം FIDE instructor ഉം International Arbiter കൂടിയാണ്. നിലവിൽ ദേശീയ Arbiters’ Commission ചെയർമാനാണ്.
കഴിഞ്ഞ 14 വർഷമായി കോട്ടയത്ത് പ്രവർത്തിച്ചുവരുന്ന കേരളത്തിലെ പ്രമുഖ ചെസ് പരിശീലന സ്ഥാപനമായ കോട്ടയം ചെസ് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമായ രാജേഷ് നാട്ടകം ഇന്ത്യൻ ചെസ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്. നിരവധി ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള താരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അക്കാദമി നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെസ്സ് അസോസിയേഷൻ കേരളയുടെ ജനറൽ സെക്രട്ടറി പ്രസിഡൻറ് ഓൾ ഇന്ത്യ ഫെഡറേഷൻ ജോയിൻ സെക്രട്ടറി എന്നെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് 2022ൽ നടന്ന ചെസ്സ് ഒളിമ്പ്യാടിന്റെ നേതൃനിരയിലും പ്രവർത്തിച്ച പരിചയമുണ്ട് കേരളത്തിലെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ ടൂർണമെന്റിന്റെ സംഘാടകൻ കൂടിയാണ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച യുവതാരങ്ങൾ പങ്കെടുക്കുന്ന FIDE World Youth Chess Championship യുവ ചെസ് താരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഗോള മത്സരങ്ങളിലൊന്നാണ്. ഈ വേദിയിൽ ഇന്ത്യൻ സംഘത്തിന്റെ ഏകോപനവും നേതൃത്വവും നിർവഹിക്കാനുള്ള അവസരം ലഭിച്ചത് രാജേഷ് നാട്ടകത്തിനും കേരളത്തിലെ ചെസ് സമൂഹത്തിനും വലിയ അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.
.കേരളത്തിൽ നിന്നുള്ള ഒരാൾക്ക് ലോക ചെസ് വേദിയിൽ ഇന്ത്യൻ സംഘത്തെ നയിക്കാനുള്ള അവസരം ലഭിച്ചത് സംസ്ഥാനത്തിന്റെ ചെസ് ചരിത്രത്തിലെ ശ്രദ്ധേയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
യുവതാരങ്ങളുടെ വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിച്ചുവരുന്ന രാജേഷ് നാട്ടകത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചെസ് ലോകം.







