
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകിയതിനെ ഓർമ്മിപ്പിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “തന്നെ ബലിയാടാക്കി രക്ഷപ്പെടാമെങ്കിൽ സിപിഎം രക്ഷപ്പെടട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിനിടെ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും തുടർന്ന് അദ്ദേഹത്തെ തള്ളിപ്പറഞ്ഞതായും സിപിഎം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന് സമമല്ലെന്നും, ഇരുവരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി. ശശി സർക്കാറിന്റെ അന്തകനായി മാറിയതായും വിമർശിച്ചു. പിണറായി വിജയനെ തിരുത്താൻ പാർട്ടിയിൽ ആരും തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്നു വിശേഷിപ്പിച്ച വെള്ളാപ്പള്ളി, ജാതിയുടെ പേരിൽ അവകാശങ്ങൾ ചോദിക്കുന്നതിൽ തെറ്റില്ലെന്നും അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷകസംഘടനയല്ലെന്നും വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച അദ്ദേഹം, “സതീശന്റെ തുടക്കം നന്നാണ്. അദ്ദേഹം മിടുക്കനാണ്. വിജയിച്ച് മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തെ അംഗീകരിക്കണം” എന്നും പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കു അവസരം നൽകിയും ബാലൻസിംഗ് നിലപാടുകളിലൂടെയും അദ്ദേഹം വിജയം നേടിയതായും വിലയിരുത്തി.







