
തൃശൂര്‍: ആലപ്പുഴയില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
നാര്‍ക്കോട്ടിക് സെല്‍ എഎസ്ഐ ശാന്തകുമാര്‍ (52) ആണ് ലോഡ്ജിനുള്ളില്‍ തൂങ്ങി മരിച്ചത്.
ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ഇദ്ദേഹം ഗുരുവായൂരിലെ ലോഡ്ജിലാണ് തൂങ്ങി മരിച്ചത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന പൊലീസ് യൂണിഫോം ലോഡ്ജ് മുറിയില്‍ തൂക്കിയിട്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതില്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ശാന്തകുമാറിന് ഉണ്ടായിരുന്നതെന്നാണ് വിവരം.
തൃശൂരില്‍ നിന്ന് മൃതദേഹം സ്വദേശമായ ആലപ്പുഴയില്‍ എത്തിക്കും.







