Spread the love

കോട്ടയം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ ഹരിയും, കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാലും സന്ദർശിച്ചു.

video
play-sharp-fill

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ ഇത്രയധികം ആക്രമണങ്ങൾ ഉണ്ടായിട്ടും മരണങ്ങൾ സംഭവിച്ചിട്ടും പ്രഖ്യാപനങ്ങൾ ഉണ്ടാവുന്ന തല്ലാതെ പരിഹാരം ഉണ്ടാവുന്നില്ലെന്ന് മേഖല പ്രസിഡൻ്റ് N ഹരി ആരോപിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ട് പ്രയോജനപ്പെടുത്തി കൊണ്ട് വന്യജീവികൾ കാട് വിട്ട് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളാണ് സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു