
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആർ. സുഗതനെ പിന്തുണച്ച് ബിജെപി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ.
ശ്രീലേഖ.
സിപിഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത്. സിപിഎം ഭരണം മാറിയെങ്കിലും പോലീസ് മാറിയിട്ടില്ല.
ആകാശത്തേക്ക് വെടിവച്ച് മഫ്തിയില്‍ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്‌എച്ച്‌ഒ വിപിൻ കമ്യൂണിസ്റ്റാണെന്ന് ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഗതൻ ഗുണ്ടയല്ല. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ അല്ലാതെ ഒരാള്‍ക്കെതിരെയും സുഗതൻ പ്രവർത്തിച്ചിട്ടില്ല. നടന്നത് പോലീസിന്റെ പട്ടി ഷോയാണ്.
സിപിഎം നേതാക്കള്‍ തിരക്കഥയെഴുതിയ നാടകമാണ് സുഗതന്റെ വീടിനു മുന്നില്‍ അരങ്ങേറിയത്. ഇപ്പോഴും പോലീസ് ജില്ലാ അധികാരികള്‍ സിപിഎം അടിമകളാണെന്ന് ആർ. ശ്രീലേഖ കുറ്റപ്പെടുത്തി.






