
കാസർഗോഡ്: ചെറുവത്തൂരില്‍ കോളേജ് വിദ്യാർത്ഥിനിയായ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി.
പയ്യങ്കി സ്വദേശിനി മുബഷീറയാണ് മരിച്ചത്. കൈതക്കാട് അല്‍ വർദ വുമണ്‍സ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. അബ്ദുള്‍ റഹ്മാൻ- ഫാത്തിമ ദമ്പതികളുടെ മകളാണ് മുബഷീറ.
മദ്രസ അധ്യാപകനുമായുള്ള വിവാഹനിശ്ചയിച്ചതിലുള്ള മനോവിഷമം മൂലമാണ് മൂബഷീറ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ജൂണ്‍ രണ്ടിനാണ് യുവതിയെ എലിവിഷം അകത്ത് ചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







