Spread the love

ഉഡുപ്പി: അമ്മയുടെ മടിയിലിരിക്കെ തെങ്ങില്‍ നിന്ന് തേങ്ങ തലയില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.

video
play-sharp-fill

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലെ ഹെരാഞ്ചെയിലാണ് ദുരന്തം. ഹെരാഞ്ചെയിലെ പ്രശാന്ത് പൂജാരിയുടെയും സുചിത്ര പൂജാരിയുടെയും മകനായ ദക്ഷ് പൂജാരി (1.5) ആണ് മരിച്ച ആണ്‍കുട്ടി.

ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അമ്മ തന്റെ കുഞ്ഞിനെ മടിയില്‍ കിടത്തി ഒരു തെങ്ങിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് ഒരു തേങ്ങ കുട്ടിയുടെ തലയിലേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടൻ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എങ്കിലും കുട്ടി മരിച്ചു.

ഇവർക്ക് ദിയ (6), എന്ന് പേരായ ഒരു മൂത്ത കുട്ടി കൂടിയുണ്ട് .