
പോത്തൻകോട്: രാത്രിയില്‍ അമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച അയല്‍വാസിയായ യുവാവിന്റെ തലയ്ക്കടിച്ച് മകൻ. ചുറ്റികയുടെ പിടി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന്റെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്.
പോത്തൻകോട് അയിരൂപ്പാറയില്‍ കഴിഞ്ഞ ദിവസം രാത്രി 8നായിരുന്നു സംഭവം.
അയിരൂപ്പാറ ശാന്തിപുരം അമ്പഴക്കോണം എ.കെ.ജി നഗർ സ്വദേശിയായ 40കാരന്റെ തലയ്ക്കടിച്ച സംഭവത്തില്‍ അയല്‍വാസിയായ 19കാരനെ പോത്തൻകോട് പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: യുവാവിന്റെ ഭാര്യ വർഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇതിനുശേഷം ഇയാള്‍ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇവർ തമ്മില്‍ പിണങ്ങി. അതിന് ശേഷം വീട്ടമ്മയെ കാണാൻ മറ്റാരോവരുന്നുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ യുവാവ് വീട്ടമ്മയെ കാണാൻ അവരുടെ വീട്ടിലെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കള ഭാഗത്തുവച്ച് വീട്ടമ്മയുമായി സംസാരിച്ചു നിന്ന യുവാവ് അവരെ കടന്നുപിടിച്ചത് മകൻ കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് പോത്തൻകോട് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ ഇടതു പുരികത്തിന് പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് കേസെടുത്തു.







