Spread the love

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തില്‍ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂറിപ്പോർട്ട്.

video
play-sharp-fill

ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകള്‍ക്ക് അനുമതി നല്‍കിയതിലാണ് വീഴ്ച. ചാത്തന്നൂരിലെയും ചടയമംഗലത്തെയും തോല്‍വിയില്‍ സിപിഐയെ സിപിഐഎം പഴിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് സിപിഐയ്ക്ക് വിമർശനം.

 

പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം സംസ്ഥാന നേതൃത്വത്തിന് തള്ളാൻ കഴിയുമായിരുന്നു. പയ്യന്നൂരില്‍ ടിഐആ മധുസൂദനനെ മാറ്റിനിർത്താമെന്ന് പാർട്ടി നേതൃത്വത്തിന് പറയാമായിരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. സ്ഥാനാർഥി നിർണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് പിഴവ് സംഭവിച്ചില്ലെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാന സമിതി അംഗീകരിച്ച റിവ്യു റിപോർട്ടിലാണ് വീഴ്ച സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. വിമതന്മാർ മത്സരിച്ചത് പാർട്ടിയുടെ മതിപ്പ് കുറയ്ക്കാൻ ഇടയാക്കിയെന്നും വിമത സാന്നിധ്യം എതിർ പ്രചാര വേലയ്ക്കും ഇടയാക്കിയെന്ന് റിവ്യു റിപോർട്ടില്‍ പരാമർശം.