
മലപ്പുറം: കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിലിറങ്ങിയ കുഞ്ഞിനെ സുരക്ഷിതമാക്കിയ ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനവുമായി മോട്ടോര്‍ വാഹന വകുപ്പ്.
നിങ്ങളുടെ കരുതലില്‍ ഒരു കുഞ്ഞിന്റെ ജീവന് രക്ഷപ്പെടുത്തിയെന്നും ‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’
എന്നത് തന്നെയാണ് ഡ്രൈവിംഗില്‍ ഉടനീളം പാലിക്കേണ്ട മനോഭാവം എന്നും എംവിഡി കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഡ്രൈവറായ രാമചന്ദ്രന്റെയും കണ്ടക്ടര്‍ നവാസിന്റെ സമയോജിതമായ ഇടപെടലായിരുന്നു കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്.
പുളിക്കല്‍ റോഡില്‍ വലിയ പറമ്പിലായിരുന്നു നടുറോഡില്‍ ഇരുന്ന കുഞ്ഞിനെ ബസ് നിര്‍ത്തി ജീവനക്കാര്‍ രക്ഷിച്ചത്.
പുതിയിടത്ത് പറമ്പ്-ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫാ മര്‍വാ ബസിലെ ജീവനക്കാരായിരുന്നു ഇത്.
കുഞ്ഞ് നടുറോഡില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ രാമചന്ദ്രന് ഉടനെ ബസ് നിര്‍ത്തുകയും കണ്ടക്ടര്‍ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു.
റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയില്‍ പതിഞ്ഞു. കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഈ സമയം കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുന്നുണ്ട്. കണ്ടക്ടര്‍ കുഞ്ഞിനെ കയ്യിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.







