
തിരുവനന്തപുരം: ബിജെപി കൗണ്‍സിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വായോധിക.
വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു.
കാപ്പ കേസില്‍ പ്രതിയായ കൗണ്‍സിലർ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് അവർ പ്രതിഷേധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു.
കാപ്പാ കേസില്‍ ജയിലിലായ ബി ജെ പി കൗണ്‍സിലർ ആർ സുഗതനെതിരെ എല്‍ ഡി എഫ്. സുഗതൻ കൊടും ക്രിമിനലാണെന്നും കാപ്പ കേസില്‍ ജയിലിലായ സാഹചര്യത്തില്‍ കൗണ്‍സിലില്‍ നിന്നും പുറത്താക്കണമെന്നാണ് എല്‍ ഡി എഫ് ആവശ്യപ്പെട്ടു. ഇക്കാര്യം മേയർ വി വി രാജേഷിനോട് ആവശ്യപ്പെട്ടതായി നഗരസഭ എല്‍ ഡി എഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക്ക് വ്യക്തമാക്കി.







