Spread the love

കോട്ടയം: പെരുവ, തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐകളിലും ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐയിലും വിവിധ ട്രേഡുകളില്‍ പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം.

video
play-sharp-fill

പെരുവയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലും തിരുവാര്‍പ്പില്‍ പ്ലംബര്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലുമാണ് പ്രവേശനം.

ചെങ്ങന്നൂര്‍ വനിതാ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://itiadmissions.kerala.gov.in വഴി അപേക്ഷിച്ച ശേഷം ജൂലൈ മൂന്നിനകം ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ നേരിട്ടെത്തി അപേക്ഷകളുടെ വേരിഫിക്കേഷന്‍ നടത്തണം.

ഫോണ്‍: പെരുവ- 04829 292678, 8592055889, 6282841410, തിരുവാര്‍പ്പ്-04812380404, 7012637149, ചെങ്ങന്നൂര്‍-0479 2457496, 9747454553.