
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗണ്‍സിലർ സുഗതനെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.
കാപ്പ ചുമത്തി ജില്ലാ കളക്റ്റർ കരുതല്‍ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്.
അറസ്റ്റ് ചെയ്യാനെത്തി പൊലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസുകൂടി എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐ വിപിൻ, എസ് ഐ അഭിജിത് എന്നിവരെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ ചികിത്സക്ക് വിധേയമാക്കും. ഇന്നലെ രാത്രി വാഴോട്ടുകോണത്തെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ സുഗതനും ചേട്ടനും ഇരുവരെയും മർദിച്ചു.
തള്ളി താഴെ ഇടുകയും ചെയ്തു.
സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സി ഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പൊലീസ് മർദ്ദിച്ചെന്നായിരുന്നു സുഗതന്റെ പരാതി.







