
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ ജൂലൈ 1ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
പട്ടിക ജാതി വികസന വകുപ്പിൽ പട്ടികജാതി വികസന ഓഫീസർ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.
Whatsapp Group 1 | Whatsapp Group 2 |Telegram Group

Department : Scheduled Castes Development Department
Name of Post : Scheduled Castes Development Officer Grade – II
CATEGORY NO: 27/ 2026
Last date of application 01.07.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 43400 രൂപമുതൽ 91200 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1986നും 01.01.2008നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് എംഎ/ എം.എസ്.സി/ എംകോം/ എംഎസ്ഡബ്ല്യൂ ബിരുദം നേടിയിരിക്കണം.
എംഎസ്ഡബ്ല്യൂവോ സോഷ്യൽ വെൽഫയർ, സോഷ്യോളജി, ആന്ത്രോപ്പോളജി എന്നിവയിൽ പിജിയുള്ളവർക്ക് മുൻഗണന.
പരിശീലനം
തസ്തികയിൽ നിയമിക്കപ്പെടുന്നവർ മൂന്നുമാസക്കാലയളവിൽ പരിശീലനത്തിന് വിധേയരാകേണ്ടതാണ്.ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു മാത്രമേ പട്ടികജാതി വികസന ഓഫീസർ തസ്തികയിൽ ഔദ്യോഗിക നിയമനം ലഭിക്കുകയുളളു.
പരിശീലനത്തിനുളള സ്ഥാന നിർണ്ണയം പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ നടത്തുന്നതായിരിക്കും. ഈ കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക്,ശമ്പളവും ബത്തകളുമായി ഏറ്റവും കുറഞ്ഞത്,
നിലവിലെ തസ്തികയിൽ ലഭിക്കുന്ന ശമ്പളവും ബത്തകളുമോ, പട്ടികജാതി വികസന ഓഫീസർ ഗ്രേഡ്II
തസ്തികയുടെ ശമ്പളവും ബത്തകളുമോ, ഇവയിൽ ഏതാണോ കൂടുതൽ, ആയത് ലഭിക്കുന്നതാണ്.പരിശീലന കാലാവധി പ്രൊബേഷനോ, ഇൻക്രിമെന്റിനോ കണക്കാക്കുന്നതല്ല.
പ്രൊബേഷൻ: ഈ തസ്തികയിൽ നിയമിതനാകുന്ന ഓരോ ഉദ്യോഗാർത്ഥിയും ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായി മൂന്ന് വർഷത്തിനുള്ളിൽ രണ്ടു വർഷം പ്രൊബേഷനിലായിരിക്കും.
ടെസ്റ്റ്: നിയമിക്കപ്പെടുന്നവർ പ്രൊബേഷൻ കാലയളവിൽ
(1) മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ
(2) അക്കൗണ്ട് ടെസ്റ്റ് (ലോവർ)
(3) ഹാൻഡ് ബുക്ക് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നീ പരീക്ഷകൾ പാസ്സാകേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/







