Spread the love

ഡൽഹി: രാജ്യത്തെ നഴ്‌സുമാരുടെ യൂണിഫോം ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പാണെന്നും നഴ്‌സിങ് ഏറ്റവും കൂടുതൽ ലൈംഗികവത്കരിക്കപ്പെട്ട തൊഴിലുകളിൽ ഒന്നാണെന്നും അഭിപ്രായപ്പെട്ട് വിവാദത്തിലായി നടിയും ലോക്‌സഭാംഗവുമായ കങ്കണ റണാവത്ത്. നഴ്‌സുമാരുടെ വസ്ത്രധാരണരീതി കൂടുതൽ ഭാരതീയമാക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.

video
play-sharp-fill

ഒന്നാം ലോകമഹായുദ്ധത്തിൻറെയും രണ്ടാം ലോകമഹായുദ്ധത്തിൻറെയും കാലത്ത് അമേരിക്കൻ സൈന്യത്തിലെ നഴ്‌സുമാർ ഉപയോഗിച്ചിരുന്ന തൊപ്പിയും യൂണിഫോം രീതികളുമാണ് ഇന്നും തുടരുന്നതെന്ന് കങ്കണ പറഞ്ഞു. നഴ്‌സുമാർക്ക് അർഹമായ ബഹുമാനമോ വേതനമോ ലഭിക്കുന്നില്ലെന്നും അമിത ജോലിഭാരമാണ് നേരിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. യൂണിഫോമിലും വേതന ഘടനയിലും പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്നും കങ്കണ വ്യക്തമാക്കി.

അതേസമയം, കങ്കണയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. നഴ്‌സുമാരുടെ യൂണിഫോം മാറ്റുന്നതിന് മുമ്പ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും തൊഴിൽ സാഹചര്യങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് വിമർശകരുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group