Spread the love

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില്‍  അതിശക്തമായ മഴയിലും കനത്ത കാറ്റിലും സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര  പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്‌ട്സ് എം എസ് സി എച്ച്‌ എസ് സ്കൂളിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ പൂർണ്ണമായും പറന്നുപോയത്.

video
play-sharp-fill

ഇത് സമീപത്തെ അയല്‍വീടിന് മുകളിലേക്ക് പതിക്കുകയും ചെയ്തു. വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 5 ദിവസം കൂടി അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം വിവിധ ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്ത മഴയും കാറ്റും, പത്തനംതിട്ടയില്‍ സ്കൂളിൻ്റെ മേല്‍ക്കൂര അപ്പാടെ പറന്നുപോയി, അയല്‍വീടിന്‍റെ മുകളില്‍ പതിച്ചു; ജില്ലയില്‍ ഓറ‍ഞ്ച് അലർട്ട് തുടരും.