Spread the love

കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവിന് പരിഹാരമായി അത്യാധുനിക ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു.

video
play-sharp-fill

ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ‘റെയില്‍വണ്‍ സെല്‍ഫ് ടിക്കറ്റിംഗ് സോണ്‍’ കേരളത്തില്‍ സ്ഥാപിക്കും. ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍ തുടങ്ങിയ സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഡിജിറ്റല്‍ ടിക്കറ്റിംഗ് രീതികള്‍ക്ക് യാത്രക്കാര്‍ക്കിടയില്‍ ഏറിവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്താനും, നിത്യയാത്രക്കാരുടെ സമയലാഭത്തിനും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാണ് റെയില്‍വേ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ കരാര്‍ നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന ഓണത്തിന് മുന്‍പായിത്തന്നെ ഈ സെല്‍ഫ് ടിക്കറ്റിംഗ് സോണുകള്‍ പൂര്‍ണ്ണ സജ്ജമാക്കാനാണ് റെയില്‍വേയുടെ തീരുമാനം.