
കൊച്ചി: വിദ്യാർത്ഥിയായിരിക്കെ യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ തുടരേ സമ്മാനം നേടി. അതുവഴി കലാഭവനിലേക്കും അവിടെനിന്ന് ചലച്ചിത്ര ലോകത്തേക്കും. സലിംകുമാറിന്റെ സിനിമാസ്വപ്നങ്ങൾക്ക് അടിത്തറയിട്ടത് മഹാരാജാസ് ജീവിതമായിരുന്നു.
ദാരിദ്ര്യത്തിനിടയിലും കലാകാരനായി പേരെടുത്ത് സിനിമയിലെത്തുകയെന്ന ആഗ്രഹത്തോടെയാണ് പ്രീഡിഗ്രി കഴിഞ്ഞ് ആറുവർഷത്തിനുശേഷം ഡിഗ്രി പ്രവേശനം നേടിയത്. അഡ്മിഷൻ ക്ലോസ് ചെയ്യുന്ന സമയത്ത് പ്രിൻസിപ്പൽ പ്രൊഫ. കെ.എൻ. ഭരതനെ വീട്ടിലെത്തി കണ്ട് കലോത്സവത്തിൽ മിമിക്രിക്ക്
ഒന്നാംസ്ഥാനം നേടിത്തരാമെന്ന ഉറപ്പ് നൽകി. അങ്ങനെയാണ് ഈവനിംഗ് കോളേജിൽ പ്രവേശനം നേടിയത്. വാക്ക് പാലിച്ചുകൊണ്ട് യൂത്ത് ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയൻ ചെയർമാനും ഇന്നത്തെ പ്രശസ്ത സംവിധായകനുമായ അമൽ നീരദിന്റെ ഇടപെടലിലൂടെ ഡേ ബാച്ചിലേക്ക് മാറി. ട്രോഫികൾ വാരിക്കൂട്ടി മഹാരാജാസിന് കലാകിരീടം നേടിക്കൊടുത്ത സലിംകുമാറിനെത്തേടി കൊച്ചിൻ കലാഭവനിലെ കെ.എസ്. പ്രസാദ് എത്തി. അതോടെ വഴിത്തിരിവ്. തിരക്കായതോടെ കലാലയത്തോട് വിടപറഞ്ഞു.







