
കൊച്ചി : കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഭായ് നസീർ മരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ ചികിത്സയില്ലായിരുന്നു ഇയാൾ.
കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. അടുത്തിടെ പുറത്തുവന്ന ചില കേസുകളുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് വാർത്തകളില്‍ ഇടംപിടിച്ചിരുന്നു.






