
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം പുതുപ്പാടി പെരിങ്കൊല്ലൻകുന്നത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്കൊല്ലൻകുന്നം സ്വദേശി സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുധാകരൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന്റെ ഡൈനിംഗ് ഹാളിലെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെറ്റിയിൽ മുറിഞ്ഞ പാടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







