Spread the love

ഇടുക്കി: ഇന്ധന വില വർധനയില്‍ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

video
play-sharp-fill

പിടിച്ചുനില്‍ക്കാൻ പറ്റാത്ത സാഹചര്യം ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നികുതി ഇളവ് നല്‍കണമെന്നും ഇന്ധന സബ്സിഡി നല്‍കാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, വനിതകള്‍ക്ക് കെഎസ്‌ആർടിസി ബസില്‍ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെ തുറന്ന് എതിർക്കുന്നില്ല എന്നു പറഞ്ഞ സംസ്ഥാന പ്രസിഡൻ്റ് സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആർടിസി ബസിലെ സൗജന്യ യാത്ര ഏത് രീതിയില്‍ ആണ് ബാധിക്കുന്നത് എന്ന് നോക്കിയ ശേഷമായിരിക്കും പ്രതിഷേധം നടത്തുകയെന്നും കെ കെ തോമസ് പറഞ്ഞു. വിദ്യാർത്ഥി കണ്‍സഷൻ കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാലോചിതമായ വർധന അത്യാവശ്യമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.