
കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങള്‍ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.
പൊതുപരിപാടിയില്‍ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തിയതും വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







