
ഇറാൻ: ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ തൊടുത്തുവിട്ട നാല് ഡ്രോണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യത്തിന്റെ അവകാശവാദം.
പിന്നാലെ തിരിച്ചടിയെന്നോണം ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇതോടെ ഇറാൻ- അമേരിക്ക താല്‍ക്കാലിക വെടിനിർത്തല്‍ കരാർ പ്രതിസന്ധിയിലായി.
ഇറാനുമേല്‍ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് പുതിയ സൈനിക നടപടി. ഹോർമൂസ് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഇറാൻ ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് യുഎസ് സെൻട്രല്‍ കമാൻഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനാണ് കടലിടുക്കിലെ ഒരു ദ്വീപ് ഉള്‍പ്പെടെയുള്ള റഡാർ കേന്ദ്രങ്ങള്‍ തകർത്തതെന്നും സൈന്യം വ്യക്തമാക്കി. ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കില്‍ ഇറാൻ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.







