Spread the love

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ 27 വയസുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്‍റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി. വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു.

ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിൽ ഭാഗത്തേക്ക് വീഴുന്നത്. പൊലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group