
ഏറ്റുമാനൂർ : അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഏറ്റുമാനൂർ റീജിയണിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓഫീസിൽ പരിസ്ഥിതി ദിനം ആചരിച്ചു.സെൻട്രൽ ഓഫീസിൽ നടന്ന പരിപാടിയിൽ അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കേരള സംസ്ഥാന ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് ആയുർ ജാക് പ്ലാവിൻ തൈ ഡയറക്ടർക്ക് കൊടുത്തുകൊണ്ട് പരിസ്ഥിതി ദിനo ഉദ്ഘാടനം ചെയ്തു. അർച്ചന വിമൻസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ മിസ് ആനി ജോസഫ്, പ്രോജക്ട് മാനേജർ പോൾസൺ കൊട്ടാരത്തിൽ, സീനിയർ
പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി, കമ്മ്യൂണിറ്റി ഓർഗനൈസർ രേഷ്മ രാമചന്ദ്രൻ അസി. കമ്മ്യൂണിറ്റി ഓർഗനൈസർമാരായ ഗീത ഉണ്ണികൃഷ്ണൻ, സാലിമോൾ ജോസഫ്, യൂണിറ്റ് ഓഫീസർമാരായ ഗിരിജ കെ. ആർ, ഷബീന ഷൈജു എന്നിവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തോട് ഓർമിപ്പിക്കുന്നതിനും, സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി പരിസ്ഥിതി ദിന പ്രതിജ്ഞ, ഫ്ലാഷ് മോബ് , പോസ്റ്റർ മത്സരം തുടങ്ങിയവ നടത്തപ്പെട്ടു. യൂണിറ്റ് ഓഫീസർമാർ, ആർച്ച് ഫെഡ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 150 ഓളം കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.. 250 ആയുർ ജാക് പ്ലാവിൻ തൈകൾ വിതരണം ചെയ്തു.







