
മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കാര്യങ്ങൾ തോന്നും പടിയായി തുടങ്ങി. മുൻപ് ഷിബുകുമാറെന്ന കൊള്ളക്കാരൻ മുണ്ടക്കയം സി ഐ ആയിരിക്കേ കൊള്ളപ്പിരിവും, കൈക്കൂലി വാങ്ങലും മൂലം സംസ്ഥാനത്തെ ഏറ്റവും മോശം സ്റ്റേഷനെന്ന് പേരുകേട്ട പൊലീസ് സ്റ്റേഷനായിരുന്നു മുണ്ടക്കയം. ഷിബുകുമാറിനെ വിജിലൻസ് കൈക്കൂലിക്കേസിൽ പിടിച്ച് അകത്താക്കിയതോടെയാണ് പേര് ദോഷം മാറിയത്.
സമാനമായ സാഹചര്യമാണ് ഇപ്പോൾ മുണ്ടക്കയത്ത്. സാധാരണക്കാരന് നീതി ലഭിക്കണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ കാണേണ്ട ഗതികേടാണ്.
നഗരത്തിലെ പെൺകുട്ടിയും യുവാവും തമ്മിലുള്ള പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതും പ്രശ്നം പൊലീസ് സ്റ്റേഷനിൽ എത്തിയതുമാണ്. ഇരു കൂട്ടരേയും സ്റ്റേഷനിൽ വിളിച്ച് വരുത്തി സംസാരിച്ചപ്പോൾ പെൺകുട്ടിക്ക് യുവാവിനൊപ്പം പോകണമെന്ന് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പെൺകുട്ടിയെ യുവാവ് കുട്ടിക്കൊണ്ട് പോകുന്ന വിവരം സ്റ്റേഷൻ രജിസ്റ്ററിൽ എഴുതി ഇരുകൂട്ടരേ കൊണ്ടും ഒപ്പിടീപ്പിക്കണമെന്ന് പെൺകുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞെങ്കിലും ഇത് കേട്ട ഭാവം കാണിക്കാനോ, രജിസ്റ്ററിൽ ഒപ്പിടീപ്പിക്കുവാനോ എസ് എച്ച് ഒ തയ്യാറായില്ല.
ഞാനല്ലേ പറഞ്ഞയച്ചത്, ഞാൻ ഗ്യാരണ്ടിയെന്നും എസ് എച്ച് ഒ ഇവരോട് മറുപടിയും പറഞ്ഞു.
തുടർന്നും ഒപ്പ് ഇട്ട് രേഖയാക്കിയിട്ടേ പെൺകുട്ടിയെ യുവാവിനൊപ്പം വിടാവു എന്ന് പറഞ്ഞ പെൺകുട്ടിയുടെ അച്ഛനേയും, അമ്മയേയും അധിക്ഷേപിക്കുന്ന നിലപാടാണ് എസ്എച്ച്ഒ സ്വീകരിച്ചത്.
തുടർന്ന് പെൺകുട്ടിയെ കാണാനില്ല എന്ന് കാണിച്ച് മാതാപിതാക്കൾ സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പെൺകുട്ടിയെ അച്ഛനോടും അമ്മയോടുമൊപ്പം പറഞ്ഞ് വിട്ടതാണല്ലോ എന്നാണ് എസ്എച്ച്ഒ പറയുന്നത്. എസ്എച്ച്ഒയുടെ അനധികൃത ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
ബോധവും വിവരവും ഇല്ലാത്ത ഇവനൊക്കെ നീതി നടപ്പിലാക്കിയാൽ നാടിൻ്റെ അവസ്ഥ എന്താകും.. ?







