Spread the love

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തില്‍ വ്യാപകമായ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

video
play-sharp-fill

നിലവിലുള്ള 480-ലേറെ പൊലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കിയ എസ്‌എച്ച്‌ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) സംവിധാനം പുനഃസംഘടിപ്പിച്ച്‌ 64 സ്റ്റേഷനുകളില്‍ മാത്രം നിലനിർത്തണമെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശ.

സംസ്ഥാനത്തെ ബാക്കി സ്റ്റേഷനുകള്‍ സർക്കിള്‍ അടിസ്ഥാനത്തിലുള്ള സംവിധാനത്തിലേക്ക് മാറ്റാനും 212 പുതിയ സർക്കിളുകള്‍ രൂപീകരിക്കാനുമാണ് നിർദേശം. ഓരോ ജില്ലാ പൊലീസ് മേധാവികളുമായും നടത്തിയ വിശദമായ ചർച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാരെ നിയമിച്ച്‌ എസ്‌എച്ച്‌ഒ സംവിധാനം വ്യാപകമായി നടപ്പാക്കിയത്. സംസ്ഥാനത്തെ 480 സ്റ്റേഷനുകളിലായിരുന്നു ഈ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍, ഈ ക്രമീകരണം പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്ന വിലയിരുത്തലാണ് രണ്ട് വർഷം മുൻപ് ഡിജിപി നിയോഗിച്ച സമിതി നടത്തിയത്.