Spread the love

കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിനു വി.എൽ. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നല്ല കാലാവസ്ഥയ്ക്കായി ഭൂമിയുടെ കാവലാളാകേണ്ടവരാണ് നമ്മൾ ഓരോരുത്തരുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

video
play-sharp-fill

പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ്, സീനിയർ അസിസ്റ്റന്റ് അജി ജോൺ, വാർഡ് അംഗം ബേബിനാസ് അജാസ്, എസ്.പി.സി ഇൻചാർജ് സേവ്യർ, എ.എസ്.ഐ ബിന്ദു, സി.പി.ഒ ദിവ്യ, എസ്.സി.പി.ഒ ബിന്ദു എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ദിനാചരണം സംഘടിപ്പിച്ചത്.

ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രീൻ അസംബ്ലി, പേപ്പർ ബാഗ് നിർമാണ ശിൽപശാല, പരിസ്ഥിതി സന്ദേശമുള്ള ഹ്രസ്വചലച്ചിത്ര പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ‘നോ പ്ലാസ്റ്റിക് ബോട്ടിൽ ചലഞ്ചും’ സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group