Spread the love

കോട്ടയം: സെന്‍സസ് -2027ന്റെ ഭാഗമായി എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.

video
play-sharp-fill

കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ആദ്യ ദിവസമായ ഇന്നലെ(വ്യാഴം) പരിശീലനം നടന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി. നിഷ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാര്‍ജ് സെന്‍സസ് ഓഫീസറായ തഹസില്‍ദാര്‍ അനീഷ് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാലു ബാച്ചുകളിലായി 45 ഉദ്യോഗസ്ഥര്‍ വീതമാണ് മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.