Spread the love

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്സിൽ ചേരുന്നതിന് പ്ലസ് ടു / തത്തുല്യ പരീക്ഷ പാസായ 18 -35പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

പഠനകാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ നാലിനു മുൻപ്നേരിട്ട് എത്തി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ: 0484-2623304,6282858374.