
കോട്ടയം: മഴക്കാലമെത്തി, കാലപ്പഴക്കം ചെന്ന സർക്കാർ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന വേണം.
അടിയന്തിര നടപടികള്‍ എടുത്തില്ലെങ്കില്‍ വൻ ദുരന്തങ്ങളാകും കാത്തിരിക്കുന്നത്.
അൻപതും അറുപതും വർഷങ്ങള്‍ പഴക്കങ്ങള്‍ ഉള്ള സർക്കാർ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളും ഇപ്പോഴും ഉണ്ട്.
ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളും ഭീതിയോടെയാണ് പല സർക്കാർ കെട്ടിടങ്ങളിലും ജോലി ചെയ്യുന്നത്.
പ്ലാസ്റ്ററിങ് അടർന്നു വീഴുന്ന സംഭവങ്ങള്‍ നിരന്തരം ഉണ്ടായിട്ടും താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ മാത്രമായിരുന്നു എല്‍.ഡി.എഫ് സർക്കാർ പലയിടത്തും ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകർന്നു രോഗിയുടെ അമ്മ മരിച്ചത്.
60 വർഷം പഴക്കമുള്ള കെട്ടിടമാണ് അന്ന് തകർന്നു വീണത്. ഇതേ കാലപ്പഴക്കം തന്നെയുണ്ട് മെഡിക്കല്‍ കോളജ് മെൻസ് ഹോസ്റ്റലിന്.
സംഭവം നടന്ന ശേഷവും മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ പ്ലാസ്റ്ററിങ്ങ് അടർന്നു വീണു രോഗികള്‍ക്കു പരുക്കേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായി.
കോട്ടയം നഗരസഭയുടെ കീഴില്‍ കുമാരനല്ലൂർ സോണല്‍ ഓഫീസ് ഉള്‍പ്പടെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ ഏറെയാണ്. ഇത്തരം കെട്ടിടങ്ങളുടെ സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി പരിശോധിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ട്രക്ചറല്‍ എഞ്ചിനീയറുടെ സഹായത്തോടെ ബീമുകള്‍, തൂണുകള്‍, മേല്‍ക്കൂര എന്നിവയില്‍ ബലഹീനതയോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
കെട്ടിടത്തിന് കാലപ്പഴക്കം കൊണ്ട് സംഭവിച്ച കേടുപാടുകള്‍ ശാസ്ത്രീയമായി പരിഹരിക്കണം.
വളരെ പഴക്കം ചെന്നവയും ബലഹീനമായവയുമായ കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ടാല്‍ അവ പൊളിച്ചുനീക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യം ശക്തമാണ്.
മഴക്കാലത്ത് കെട്ടിടത്തിലേക്ക് വെള്ളമിറങ്ങി അപകടം ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്.
മഴക്കാലത്തിന് മുൻപ തന്നെ ഇത്തരം പരിശോധനകള്‍ നടത്തേണ്ടിയിരുന്നെങ്കിലും ഉണ്ടായില്ല







