Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ മോട്ടോർ വാഹന വകുപ്പ് കർശനമാക്കുന്നു.

video
play-sharp-fill

ഇനിമുതല്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. എം.വി.ഡി നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസില്‍ പങ്കെടുത്താല്‍ മാത്രമേ ലൈസൻസ് പുനഃസ്ഥാപിച്ചു നല്‍കുകയുള്ളൂ.

ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയും പരിശീലന കാലയളവും കൃത്യമായി നിശ്ചയിച്ച്‌ സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരമുള്ള വിവിധ ശിക്ഷകള്‍ ഒറ്റനോട്ടത്തില്‍: നിയമലംഘനം ലൈസൻസ് സസ്‌പെൻഷൻ

കാലാവധി നിർബന്ധിത ക്ലാസ്

മദ്യപിച്ച്‌/അലക്ഷ്യമായി ഓടിച്ച്‌ ആളപായമുണ്ടാക്കല്‍ 1 വർഷം 5 ദിവസം

അപകടത്തില്‍ ഗുരുതര പരിക്കേല്‍പ്പിക്കല്‍ 6 മാസം 5 ദിവസം

മദ്യപിച്ചുള്ള ഡ്രൈവിങ്, മത്സരയോട്ടം, അലക്ഷ്യമായ ഡ്രൈവിങ് 6 മാസം 3 ദിവസം

ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങള്‍ തടസ്സപ്പെടുത്തല്‍ 6 മാസം 1 ദിവസം

അമിതവേഗത 3 മാസം 3 ദിവസം

അമിതഭാരം കയറ്റല്‍ 3 മാസം 1 ദിവസം

ഹെല്‍മെറ്റ് ഇല്ലാതെയുള്ള യാത്ര 3 മാസം 1 ദിവസം

കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ആർ.ടി. ഓഫീസുകളില്‍ നിന്ന് ലൈസൻസ് തിരികെ ലഭിക്കൂ. സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവർക്കും 6 മാസത്തെ സസ്‌പെൻഷനും 3 ദിവസത്തെ ക്ലാസും നിർബന്ധമാക്കിയിട്ടുണ്ട്.