
ഏറ്റുമാനൂർ : മോഷണ കേസിൽ കളവ് മുതലായ സ്വർണ്ണ മാല മോഷ്ടാക്കളിൽ നിന്നും വാങ്ങിയെന്ന കുറ്റത്തിന് ഏറ്റുമാനൂർ പോലീസ് പ്രതി ചേർത്ത പള്ളിക്കത്തോട്ടിലെ ജ്വല്ലറി ഉടമയെ കുറ്റവിമുക്തനാക്കി ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഏറ്റുമാനൂർ ചെറുവാണ്ടൂർ പള്ളിയിൽ രാവിലെ പ്രാർത്ഥന കഴിഞ്ഞു മടങ്ങിയ വയോധികയെ 4 പേർ ചേർന്ന് ഉപദ്രവിച്ച് 4 പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത് കാറിൽ കടന്നു കളയുകയുയായിരുന്നു.
തുടർന്ന് പള്ളിക്കത്തോട്ടിലെ ജ്വല്ലറി ഉടമയായ എബ്രഹാം മാത്യുവിന് വിൽക്കുകയും ചെയ്തു. മോഷണ മുതൽ കൈവശം വെച്ചു എന്നാരോപിച്ച് ഏറ്റുമാനൂർ പോലീസ് ജ്വല്ലറി ഉടമയെ അഞ്ചാം പ്രതിയാക്കി കേസിൽ പ്രതിചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിചാരണ ആരംഭിക്കുന്നതിനു മുൻപ് തന്നെ അഞ്ചാം പ്രതിയായ ജ്വല്ലറി ഉടമയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ യാതൊരു തെളിവുകളും നില നിൽക്കാത്തതിനാൽ കുറ്റ വിമുക്തനാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എബ്രഹാം മാത്യു അഭിഭാഷകൻ മുഖേന ഹർജി സമർപ്പിച്ചു.
പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം ജ്വല്ലറി ഉടമയായ അഞ്ചാം പ്രതിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണക്ക് മുൻപേ കുറ്റവിമുക്തനാക്കി കൊണ്ട് ഏറ്റുമാനൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശ്വേതാ ശശികുമാർ ഉത്തരവിടുകയായിരുന്നു. അഞ്ചാം പ്രതിയായ ജ്വല്ലറി ഉടമക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.സുധിൻ സതീശ് ,അഡ്വ .കീർത്തന പി .ഡി ,അഡ്വ . ജീഷ്ണ കെ ബിനീജ് ,അഡ്വ.പാർവ്വതി ആർ, അഡ്വ.ദേവൂട്ടി.എസ് എന്നിവർ ഹാജരായി.







