
തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒരു ഒഴിവാണ് നിലവിലുള്ളത്. എം എസ് ഡബ്ല്യു,മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്റൈറ്റിംഗ് പരിജ്ഞാനവും വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് എന്നിവയാണ് യോഗ്യത.
സാമൂഹ്യസേവന മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 18 മുതൽ 40 വയസ് വരെയാണ്. പ്രമാസ വേതനം 22,290 രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഫോട്ടോ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 10 രാവിലെ 10 മണിക്ക് തൃശൂർ സിവിൽ സ്റ്റേഷനിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചേംബറിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2321702.
ഇന്റർവ്യൂ ജൂൺ 10ന്







