Spread the love

കുന്നംകുളം: ഓൺ ചെയ്ത നിലയിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്. തൃശൂർ മരത്തംകോട് അമ്പലംപള്ളി സ്വദേശികളായ ബിന്നി–സീമ ദമ്പതികളുടെ മകൾ എൽസിക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

video
play-sharp-fill

ബുധനാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ മുത്തച്ഛൻ വാഹനം ഓഫ് ചെയ്യാതെ വീട്ടിലേക്ക് കയറിയതായാണ് വിവരം. ഈ സമയത്ത് ഓട്ടോറിക്ഷയിൽ കയറി കളിച്ചുകൊണ്ടിരുന്ന എൽസി അബദ്ധത്തിൽ ആക്സിലറേറ്റർ പ്രവർത്തിപ്പിച്ചതോടെ വാഹനം മുന്നോട്ട് നീങ്ങി വീടിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കൊപ്പം കുട്ടിയും കിണറ്റിൽ അകപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസി ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തതോടെ വലിയ ദുരന്തമാണ് ഒഴിവായത്. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് കുന്നംകുളം ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനും തുടർനടപടികൾക്കും നേതൃത്വം നൽകി. കിണറ്റിൽ വീണ ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group