
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി. വിജയ് വിമലിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ അവസാനം അറസ്റ്റിലായത് വിജയ് അമലായിരുന്നു. വീട്ടില്‍ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമല്‍. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമല്‍.
വിജയ് വിമലിന്റെ പുല്ലുവിളയിലെ വീട്ടില്‍ പുലർച്ചെയോടെ അതീവ രഹസ്യമായി അതിക്രമിച്ചു കയറിയാണ് സിറ്റി ഷാഡോ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. വിജയ് വിമലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഈ കേസില്‍ ഇതുവരെ പൊലീസിന്റെ പിടിയിലായ പ്രതികളുടെ ആകെ എണ്ണം 26 ആയി ഉയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് പിടിയിലായ വിജയ് വിമല്‍. കൂടാതെ കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനായും ഇയാള്‍ പ്രവർത്തിച്ചിട്ടുണ്ട്.
അതിനിടെ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ വീട്ടില്‍ കയറി അതിക്രമം കാട്ടി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ കടുത്ത പ്രതിഷേധവുമായി സി.പി.ഐ. എം-എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ തലസ്ഥാനത്തുണ്ടായ സംഘർഷത്തില്‍ വിജയ് വിമല്‍ നേരിട്ട് പങ്കാളിയായിരുന്നില്ലെന്നാണ് എസ്.എഫ്.ഐ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.







