Spread the love

കോട്ടയം: കോട്ടയം – തിരുവാർപ്പ് റോഡിൽ വെറ്റിനറി സബ് സെന്ററിന് തെക്കുവശത്തുള്ള പഴയ നെല്ല് ഗോഡൗണിന് മുൻവശത്ത് നിന്നും അനധികൃതമായി മദ്യ വില്പന നടത്തിയിരുന്ന ആൾ പിടിയിൽ. ഇയാളിൽ നിന്ന് 6 ലിറ്റർ മദ്യം പിടിച്ചെടുത്തു.

video
play-sharp-fill

കോട്ടയം തിരുവാർപ്പ് സ്വദേശി മുപ്പത്തിൽചിറ വീട്ടിൽ രാഘവൻ മകൻ ഷാജി എം ആർ ( 51) ആണ് സ്ക്വാഡിന്റെ പിടിയിലായത്.

ബി ആനന്ദ രാജിന്റെ നേതൃത്വത്തിൽ എം നൗഷാദ്, അഫ്സൽ, സി ഇ ഒ മാരായ ദീപിഷ്ആർ.സി, ഒ എ അരുൺ ലാൽ, യേശുദാസ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എസ് സുരേഷ്, ഡ്രൈവർ അനസ് മോനും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതി ഒരു കൊലക്കേസിൽ എട്ടുവർഷം മുൻപ് ജീവപര്യന്തം ശിക്ഷകഴിഞ്ഞ് അനുഭവിച്ച ആളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group