
കണ്ണൂർ: പിലാത്തറയിലെ കാർ കവർച്ചയില്‍ അന്വേഷണം കണ്ണൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കല്‍ സംഘങ്ങളിലേക്ക്.
അക്രമി സംഘം മഹാരാഷ്ട്ര സ്വദേശികളുടെ കാറിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്ന് കാറിലുണ്ടായിരുന്ന കുമാർ ജലന്തർ നിഗം മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സീറ്റിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്റെ ഉടമയും കുമാറിന്റെ സുഹൃത്തുമായ അശോക് യശ്വന്ത് പൊലീസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ ആറു മണിയോടെ പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഗ്രാൻഡ് വിറ്റാര കാർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ അങ്ങിങ്ങായി രക്തക്കറയുണ്ടായിരുന്നു. ചില്ലുകള്‍ തകർന്നിരുന്നു.
പുറത്ത് തുറന്ന പെട്ടികളും വലിച്ചു വാരിയിട്ട വസ്ത്രങ്ങളും കണ്ടെത്തി. പിന്നാലെ പരിയാരം പൊലീസ് സ്ഥലത്ത് എത്തി. അക്രമികളെ കുറിച്ചോ കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല.
എന്നാല്‍ മണിക്കൂറുകള്‍ക്കകം തലശ്ശേരിയില്‍ നിന്ന് നിർണായക വിവരം എത്തി. സ്വർണ വ്യാപാരിയായ അശോക് യശ്വന്തിന്റെതാണ് കാർ. കാറില്‍ ഉണ്ടായിരുന്നത് സുഹൃത്തും സ്വർണ വ്യാപാരിയുമായ കുമാർ ജലിന്തർ സിങും കുടുംബവുമാണ്.







