Spread the love

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.

video
play-sharp-fill

അഖിലയുടെ അമ്മ റീനയോടായിരുന്നു അഷ്‌കറിന് പകയെന്നാണ് ബന്ധു പ്രതികരിച്ചത്.

അഖിലയുടെ പേരിലുള്ള സ്ഥലം ആവശ്യപ്പെട്ട അഷ്‌കറിനെ റീന മര്‍ദ്ദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനോട് തീര്‍ത്തതെന്നും ബന്ധു പ്രതികരിച്ചു.

കസേര കൊണ്ട് അടിച്ച ശേഷമാണ് അഷ്‌കറിന് കുഞ്ഞിനോട് വൈരാഗ്യം തുടങ്ങിയത്.

കുഞ്ഞിന്റെ ഇരുകൈകളും അഷ്‌കര്‍ ഒടിച്ചതാണെന്ന കാര്യം റീനയ്ക്കും അഖിലയ്ക്കും അറിയാം.

അഷ്‌കര്‍ ആദ്യഭാര്യയെ മര്‍ദ്ദിച്ച് കോമയിലാക്കിയ കാര്യവും റീനയ്ക്ക് അറിയാം. ആദ്യ ഭാര്യയുടെ അമ്മയെ വിളിച്ച് മൊഴി ചൊല്ലണമെന്ന് റീന ആവശ്യപ്പെട്ടിട്ടുണ്ട്.

കുഞ്ഞിനെ അച്ഛന്റെ വീട്ടുകാര്‍ക്ക് കൈമാറാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കുഞ്ഞിനെ നോക്കാന്‍ പ്രതിമാസം 25,000 രൂപയാണ് റീന ആവശ്യപ്പെട്ടത്.

കുഞ്ഞിനെ തന്നിരുന്നെങ്കില്‍ വളര്‍ത്തുമായിരുന്നു എന്ന റീനയുടെ പ്രതികരണം നാടകമാണ്’, ബന്ധു പറയുന്നു.

പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതി അഷ്‌കറിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പ് ചുമത്തിയിട്ടുണ്ട്. എസ്‌സി-എസ്ടി അതിക്രമം തടയല്‍ വകുപ്പ് കൂടിയാണ് ചുമത്തിയത്.

അന്വേഷണം തമിഴ്‌നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവിലില്‍ എത്തിയോ എന്നത് ഉള്‍പ്പടെ പരിശോധിക്കും. ഇതാനായി ഒരു സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചിട്ടുണ്ട്