
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂർണ്ണമായും തള്ളി പാര്യത്തുകാവിലെ താമസക്കാർ രംഗത്ത്.
നിലവില്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് മാറുന്ന കാര്യത്തില്‍ തങ്ങള്‍ സർക്കാരിന് ഒരുതരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
കുടിയൊഴിപ്പിക്കപ്പെടുന്നവരെ മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാൻ ധാരണയായെന്നാണ് രാവിലെ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ ജനങ്ങളുമായി യാതൊരുവിധ ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമസഭയില്‍ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
പ്രദേശത്ത് കൃത്യമായി സർവ്വേ നടത്തി ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന തങ്ങളുടെ മുൻ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പാര്യത്തുകാവിലെ താമസക്കാർ അറിയിച്ചു. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കാരണവശാലും ഇറങ്ങില്ലെന്നാണ് ഇവർ ഒന്നടങ്കം വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ മലയിടംതുരുത്തിലെ ഭൂമി തർക്കം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് വഴിമാറുമോ എന്നതാണ് കണ്ടറിയേണ്ടത്.







