
താരുവനന്തപുരം: ശക്തമായ അവകാശവാദമുന്നയിച്ചിട്ടും പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം.
ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതല്‍ കൈവശം വെക്കുന്നത് സിപിഎമ്മാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. പദവി കിട്ടിയില്ലെങ്കില്‍ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം നിലപാടെടുക്കുമ്പോഴാണ് സിപിഎം കടുപ്പിക്കുന്നത്.
സിപിഎമ്മിന് 26, സിപിഐക്ക് 8 ആർജെഡി ഒന്ന്; ആകെ 35 എംഎല്‍എമാർ. സമീപകാലത്തെ ഏറ്റവും ശുഷ്കമായ പ്രതിപക്ഷ നിരയാണ്. ഇടതുമുന്നണിയില്‍ സിപിഐക്ക് വേണ്ടത് മാന്യമായ പദവിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. ഇതില്‍ വ്യക്തതയില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്.
തെരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ടുപിന്നാലെ സിപിഐ ഉന്നയിക്കുന്ന ആവശ്യം സിപിഎം കേട്ട ഭാവം നടിച്ചിട്ടില്ല. എല്‍ഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കണ്‍വീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല.







