Spread the love

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

video
play-sharp-fill

പ്രതികൾ ഒളിവിലല്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും ജില്ലാ സെഷൻസ് കോടതി അത് അംഗീകരിച്ചില്ല. കുറ്റകൃത്യ കേസുകളിൽ അറസ്റ്റ് തടയാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഹണി എം. വർഗീസ് ഹർജി തള്ളിയത്.

ഐപിസി 308-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാൽ വാറണ്ട് ഇല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുണ്‍, വിപിൻ എന്നിവർ ഒളിവിലാണെന്നും അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് നിലയിലാണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group