
കോൽക്കത്ത: കോല്‍ക്കത്തയില്‍ സ്ഥാപിച്ച ലയണല്‍ മെസിയുടെ പ്രതിമ നീക്കം ചെയ്തു.
കഴിഞ്ഞ വർഷം മമത ബാനർജി സർക്കാർ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ബംഗാള്‍ പൊതുമരാമത്ത് ഇളക്കി മാറ്റിയത്. ഫൈബർ ഗ്ലാസിലും ഇരുമ്പിലും തീർത്ത ഈ പ്രതിമ കാറ്റില്‍ അപകടകരമായ രീതിയില്‍ ആടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ നടപടി.
കഴിഞ്ഞ വർഷം ഡിസംബർ 13- ന്, മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഫുട്ബോള്‍ പ്രേമികള്‍ നഗരത്തില്‍ ഈ പ്രതിമ സ്ഥാപിച്ചത്. മെയ് 25- ന് പ്രതിമ കാറ്റില്‍ ആടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പ്രതിമയുടെ ഘടനയ്ക്ക് ഗുരുതരമായ ബലക്ഷയം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന്, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രതിമ ഉടനടി നീക്കം ചെയ്യാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും അധികൃതർ ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്ച മുൻകരുതല്‍ നടപടിയെന്ന നിലയില്‍ പ്രതിമയ്ക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കനത്ത നൈലോണ്‍ കയറുകള്‍ ഉപയോഗിച്ച് കെട്ടിപ്പൂട്ടുകയും ചെയ്തിരുന്നു.







