
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധുനിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് സഹോദരീ ഭർത്താവിനെ.
പതിമൂന്ന് സ്റ്റാഫുമാരില്‍ രണ്ട് അഡീഷമല്‍ പ്രൈവറ്റ് സെക്രട്ടറിമാരാണുള്ളത്. ഇതില്‍ ഒരാളായാണ് സഹോദരീ ഭർത്താവ് ബെന്നിയ്ക്ക് നിയമനം നല്‍കിയത്.
ഇതോടെ കോണ്‍ഗ്രസില്‍ അടുത്ത പോരിനുള്ള കളമൊരുക്കിയിരിക്കുകയാണ് സണ്ണി ജോസഫ്. നിരവധി പേരുടെ അപേക്ഷ തള്ളിയാണ് ഈ നിയമനം. തിങ്കളാഴചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്.ഡിസിസി ജനറല്‍ സെക്രട്ടറിയാണ് ഉളിക്കല്‍ സ്വദേശിയായ ബെന്നി തോമസ്.
മുൻ കെഎസ്‌യു നേതാവ് സുദീപ് ജെയിംസാണ് മറ്റൊരു അഡീഷണല്‍ പിഎസ്. സ്‌റ്റാഫിലുള്ള മറ്റുള്ളവരെല്ലാം സർക്കാർ ജീവനക്കാരാണ്. ബന്ധുനിയമനം വാർത്തയായതോടെ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസുകാർ തന്നെ പ്രതിഷേധവുമായി എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മന്ത്രിമാരുടെ സ്റ്റാഫിലേക്കുള്ള ശുപാർശകള്‍ ഏറിയതോടെ, യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരുടെയും സ്റ്റാഫ് നിയമനം ഇതുവരെ പൂർത്തിയായിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളാണ് ഇതുവരെ ഏറെക്കുറെ നടന്നിട്ടുള്ളത്. മുഖ്യമന്ത്രിക്ക് 20 പേഴ്‌സണല്‍ സ്റ്റാഫുമാരെ നിയമിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ നാല് ഡ്രൈവർമാരെയും രണ്ട് ഓഫീസ് അറ്റൻഡന്റുമാരെയുംകൂടി നിയമിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.







