
ആലപ്പുഴ: സി.പിഎം പാർട്ടി ഓഫീസുകള്‍ ദല്ലാളുമാരും കച്ചവടക്കാരും കയ്യടക്കിയെന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപി യോഗത്തിന്റെ മുഖമാസിക യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വിമർശനം.
തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം എല്ലാവരും ചേർന്ന് വാഴ്ത്തിപാടി.
തോറ്റപ്പോള്‍ ആക്ഷേപ ശരങ്ങള്‍ എറിയുന്നു. അധികാര ലഹരിയില്‍ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരില്‍ നിന്ന് അകന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥി നേതാക്കള്‍ മുതല്‍ ബ്രാഞ്ച് ലോക്കല്‍, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമുണ്ട്. കുറ്റങ്ങള്‍ മുഴുവൻ പിണറായിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. സിപിഐ സൃഷ്ടിച്ച പ്രശ്നങ്ങള്‍ സർക്കാരിന്റെ ശോഭ കെടുത്തി. സിപിഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.







