Spread the love

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ 2023-24, 2024-25 വര്‍ഷത്തെ അടിസ്‌ഥാനസൗകര്യ വിഭാഗത്തില്‍ മേലുകാവ്‌ പഞ്ചായത്ത്‌ ദേശീയ തലത്തില്‍ ഒന്നാം സ്‌ഥാനം.
ഒരു കോടി രൂപയുടേതാണു പുരസ്‌കാരം.

video
play-sharp-fill

ഐ.എസ്‌.ഒ. നിലവാരത്തിലുള്ള പഞ്ചായത്ത്‌ കെട്ടിടം, പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ ഓഫീസുകള്‍, ഉന്നത നിലവാരത്തിലുള്ള ഹൈടെക്‌ പഞ്ചായത്ത്‌ സ്‌കൂള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളാണ്‌ പഞ്ചായത്തിനെ അവാര്‍ഡിന്‌ അര്‍ഹമാക്കിയത്‌.

അത്യാധുനിക ഉപകരണങ്ങളുമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്‌.സി. ഇടമറുക്‌, കമ്യൂണിറ്റി സെന്റര്‍, എല്ലാവിധ മരുന്നുകളുമായി പ്രവര്‍ത്തിക്കുന്ന ആയ്യുര്‍വ്വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍, പാലിയേറ്റീവ്‌ കെയര്‍, മൃഗാശുപത്രി, 14 വാര്‍ഡുകളിലും പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍, തൊഴിലുറപ്പ്‌ പദ്ധതികള്‍, 3000 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന്‌ നിലകളിലായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ എം.സി.എഫ്‌, 14 വാര്‍ഡുകളിലെയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനി എം.സി.എഫുകള്‍, പഞ്ചായത്തു വക സ്‌ഥലത്തുള്ള പൊതുശ്‌മശാനം, വായന ശാലകള്‍, വെയിറ്റിങ്ങ്‌ ഷെഡുകള്‍, വനിതാ വിപണന കേന്ദ്രങ്ങള്‍, സീനിയര്‍ സിറ്റിസണ്‍ ക്ലബ്‌, പഠന മുറികള്‍, പൊതു കളിസ്‌ഥലം, പബ്ലിക്‌ ടോയ്‌ലറ്റ്‌, കുടിവെള്ള ടാങ്കുകള്‍, കുളങ്ങള്‍ കിണറുകള്‍ നായ്‌ക്കള്‍ക്കുള്ള ഷെല്‍ട്ടറുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള റോഡുകള്‍, മെയിന്‍ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകള്‍, പാലങ്ങള്‍, ലൈഫ്‌, പി.എം.എ.വൈ, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളും പരിഗണിക്കപ്പെട്ടു.