Spread the love

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

video
play-sharp-fill

‘വിവാദ രക്ഷാപ്രവര്‍ത്തന’ കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിസന്ധിയിലേക്ക്.

കേസില്‍ പ്രതികളായ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രതികളായ അഞ്ച് പേരുടെയും മൊബൈല്‍ ഫോണുകള്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ക്കായി കേരളത്തിന് അകത്തും അയല്‍ സംസ്ഥാനങ്ങളിലും ഒരേസമയം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

അതേസമയം, പ്രതിപ്പട്ടികയിലുള്ള അനില്‍ കല്ലിയൂര്‍, എസ്. സന്ദീപ് എന്നിവരുള്‍പ്പെടെ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ സമര്‍പ്പിച്ച ഈ മുന്‍കൂര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ അതിശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.

പ്രതികള്‍ അന്വേഷണവുമായി സഹകരിക്കാതെ ഒളിവില്‍ പോയതും, ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെ നിയമത്തില്‍ നിന്ന് ഒളിച്ചോടിയതും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിക്കും.

പ്രതികള്‍ പോലീസിനെ വെട്ടിച്ച് മുങ്ങിയത് ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ വെച്ചാണ്. കോടതിയില്‍ ചില നിയമനടപടികള്‍ക്കായി എത്തിയ പ്രതികള്‍, തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ മണത്തറിഞ്ഞ് അതിവേഗം സ്ഥലം വിടുകയായിരുന്നു.

ഇത്രയും വലിയ സുരക്ഷാ സന്നാഹങ്ങളുള്ള കോടതി വളപ്പില്‍ നിന്ന് പ്രതികള്‍ എങ്ങനെ അപ്രത്യക്ഷമായി എന്നത് അന്വേഷണ സംഘത്തെയും പ്രതിരോധത്തിലാക്കുന്നുണ്ട്.

മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കേസില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെയാണ് അണിയറയില്‍ നാടകീയ നീക്കങ്ങള്‍ അരങ്ങേറിയത്. നവകേരള സദസ്സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തുടക്കത്തിലെ ലഘുവായ വകുപ്പുകള്‍ മാറ്റി,

കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പുതിയ കടുത്ത വകുപ്പുകള്‍ ചേര്‍ത്തെതോടെ പ്രതികള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തന്നെ നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ അധികാരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു