Spread the love

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി ക​ട്ടി​ലി​ൽ നി​ന്ന് താ​ഴെ വീ​ണ് മ​രി​ച്ചു. പ​ട​പ്പ​ക്ക​ര ലെ​നി​ൻ ഭ​വ​ന​ത്തി​ൽ വി​ൽ​ഫ്ര​ഡ് (62) ആ​ണ് മ​രി​ച്ച​ത്.

video
play-sharp-fill

സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ൽ​ഫ്ര​ഡി​ന്‍റെ മ​ക​ൻ ലെ​നി​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ എ​സ്. അ​നി​ൽ​കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മേ​യ് 25 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ 17-ാം ന​മ്പ​ർ ബെ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു വി​ൽ​ഫ്ര​ഡ്. മേ​യ് 30-ന് ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ്
അ​ദ്ദേ​ഹം ത​റ​യി​ൽ ക​മി​ഴ്ന്നു വീ​ണ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച ശേ​ഷം നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഉ​ട​ൻ ത​ന്നെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം വൈ​കു​ന്നേ​രം​ട ആ​റ​ര​യോ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ലെ​നി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത സെ​ക്ഷ​ൻ 194 പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ലെ​നി​ൻ നേ​രി​ട്ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.